യുവതിയെ കാർ കയറ്റികൊന്ന സംഭവത്തിൽ കൂട്ട് പ്രതി ഡോക്ടർ ശ്രീക്കുട്ടി അറസ്റ്റിൽ. ജോലിയിൽ നിന്നും പുറത്താക്കി സ്വകാര്യ ആശുപത്രി

Written by Taniniram

Published on:

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായതോടെ പ്രധാനപ്രതി അജ്മലിന്റെ സുഹൃത്ത് ഡോ ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതരാണ് ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോ. ശ്രീക്കുട്ടിയുടെ പ്രവര്‍ത്തി ആശുപത്രിക്ക് കളങ്കം വരുത്തുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു. അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

നെയ്യാറ്റിന്‍കര സ്വദേശിനയാണ് ശ്രീക്കുട്ടി. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഓണം ആഘോഷിക്കാന്‍ പോകുകയായിരുന്നു. ഓണം ആഘോഷിക്കാന്‍ മദ്യപിച്ച ഇരുവരും ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോള്‍ വാഹനത്തില്‍ വെച്ചും മദ്യപിച്ചു. ഇതിന് പിന്നാലെയാണ് അപകടം ഉണ്ടായതും.

അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

സംഭവത്തില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടിയെയാണു (27) പ്രേരണാക്കുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് ദാരുണമായി ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു ഫൗസിയയും പരുക്കേറ്റ് ചികിത്സയിലാണ്.

See also  ഉച്ചഭക്ഷണം കഴിക്കാന്‍ ക്ലാസിന് പുറത്തിറങ്ങിയ രണ്ടാം ക്ലാസുകാരനെ തെരുവ് നായ കടിച്ചു

Related News

Related News

Leave a Comment