ഏഴ് ലക്ഷം രൂപയുടെ വജ്രമോതിരങ്ങൾ മോഷണം പോയി; ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി…

Written by Web Desk1

Published on:

ഉദുമ (Uduma) കാസര്‍കോട് ഉദുമ കാപ്പിലുളള റിസോര്‍ട്ടിലായിരുന്നു സംഭവം. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിയുടെ ഭാര്യയുടെ മോതിരങ്ങളാണ് കാണാതായത്. മുംബൈ സ്വദേശിയായ നിഖില്‍ പ്രശാന്ത ഷാ (35) ആണ് പരാതിക്കാരന്‍. ഏഴ് ലക്ഷം രൂപ വിലയുള്ള രത്‌നമോതിരങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് മോഷണം പോയതായി പരാതി നൽകിയത്.

ഈ കഴിഞ്ഞ ഞായറാഴ്ചയാണ് നിഖില്‍ പ്രശാന്ത ഷായും ഭാര്യയും റിസോര്‍ട്ടിൽ താമസത്തിന് എത്തിയത്. താമസിച്ചിരുന്ന മുറിയിലെ കുളിമുറിയില്‍ രത്‌നങ്ങള്‍ പതിച്ച നാല് മോതിരങ്ങള്‍ ഊരിവെച്ചിരുന്നു.പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നിരുന്നതായും പരാതിയിൽ പറയുന്നു.

മുറിയിൽ ശുചീകരണത്തിന് എത്തിയ നാല് തൊഴിലാളികള്‍ മോതിരം മോഷ്ടിച്ചുവെന്നാണ് പരാതി. സം​ഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

See also  50 യുവതികൾക്കെതിരെ മാനനഷ്ടകേസ് നൽകി യുവാവ്….

Leave a Comment