- Advertisement -
പിവി അന്‍വറിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ സിപിഎമ്മും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണമില്ല. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഡി.ജി.പിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉടന്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തല്‍. അന്‍വറിന്റെ പരാതിയിലും തല്‍ക്കാലം തുടര്‍നടപടി വേണ്ടായെന്നാണ് തീരുമാനം.