‘അമൃതേശ്വര ഭൈരവൻ’ ഇനി മോഹൻലാലിന് സ്വന്തം.

Written by Taniniram1

Published on:

‘അമൃതേശ്വര ഭൈരവൻ’ എന്ന ശിവരൂപം സ്വന്തമാക്കി മോഹൻലാൽ . അമൃത് സ്വയം അഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് മോഹൻലാൽ തടിയിൽ പണിയിച്ച് തന്റെ ഫ്ലാറ്റിൽ സ്ഥാപിച്ചത്. വർഷങ്ങൾക്ക് മുൻപ് ശ്രീന​ഗറിലെ യാത്രയ്‌ക്കിടെ കൽമണ്ഡപത്തിൽ കണ്ട രൂപം മോഹൻലാലിനെ ആകർഷിക്കുകയായിരുന്നു.

മോഹൻലാലിന്റെ ആത്മീയവാഞ്ഛയും വെള്ളറട നാഗപ്പൻ എന്ന ശില്പിയുടെ കലാസപര്യയും ഒരുമിച്ച ശില്പം കൊച്ചി കുണ്ടന്നൂരിലെ ഫ്ളാറ്റിലാണുള്ളത്. കുമ്പിളിന്റെ ഒറ്റത്തടിയിലാണ് ശില്പം നിർമിച്ചത്. മൊത്തം എട്ട്‌ കൈകളാണ് അമൃതേശ്വരന്. ഇരു കൈകളിലും അമൃതകുംഭങ്ങൾ. ഇടതുകൈയിൽ അമൃതമുദ്രയും വലതുകൈയിൽ അക്ഷമാലയുമുണ്ട്. ഇന്ദുചൂടിയ ജട. പദ്മാസനസ്ഥിതി. ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശില്പം നാഗപ്പന്റെ വെള്ളാർ ദിവാ ഹാൻഡിക്രാഫ്റ്റിൽ മൂന്നുമാസത്തിലേറെയെടുത്താണ് പൂർത്തിയായത്.

നേരത്തേ, നാഗപ്പൻ 14 അടിയുള്ള വിശ്വരൂപശില്പം മോഹൻലാലിന് നിർമിച്ചുനൽകിയിരുന്നു. മോഹൻലാലിന്റെ ആഗ്രഹ പ്രകാരം കുമ്പിൾ തടിയിലാണ് ശില്പം പണിതത്. 50 ലക്ഷം രൂപയാണ് ശില്പത്തിന്റെ വില. ക്രാഫ്റ്റ് വില്ലേജിൽ ശിൽപ്പി വെള്ളാർ നാഗപ്പന്റെ നേതൃത്വത്തിൽ സോമൻ, ഭാഗ്യരാജ്, വിജയൻ, രാധാകൃഷ്ണൻ, സജു, ശിവാനന്ദൻ, കുമാർ, നന്ദൻ, രാമചന്ദ്രൻ എന്നിവർ ചേർന്ന്‌ മൂന്നര വർഷംകൊണ്ടാണ്‌ ശിൽപ്പം ഒരുക്കിയത്‌.

See also  കെഎസ്ആർടിസിയിൽ ഇനി പുതിയ പരീക്ഷണങ്ങൾ

Leave a Comment