ഭക്ഷണവും താമസവും കിട്ടും; കൂലിയില്ല വേലയ്ക്ക് സ്പെയിനിൽ പ്രണവ് മോഹൻലാൽ

Written by Taniniram Desk

Published on:

ബാലതാരമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. മോഹന്‍ലാലിന് ലഭിച്ച അതേ പിന്തുണയും സ്നേഹവും മകന്‍ പ്രണവ് മോഹന്‍ലാലിനും ലഭിച്ചിട്ടുണ്ട്. പ്രണവ് എന്നും തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന ആളാണ്. സിനിമയും അഭിനയവുമൊക്കെ പ്രണവിന്റെ ലക്ഷ്യങ്ങളില്‍ ഇല്ലായിരുന്നുവെങ്കിലും ചില നിര്‍ബന്ധങ്ങള്‍ക്കിടയില്‍ താരം അഭിനയിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ ഒരു സിനിമ ചെയ്യാമെന്ന തീരുമാനമാണ് പ്രണവിന്റേത്. അത് കഴിഞ്ഞാല്‍ കാടും മലയുമൊക്കെ താണ്ടി യാത്രകള്‍ ചെയ്യുന്നതും കഷ്ടപ്പെട്ട് ജീവിക്കുന്നതും തുടങ്ങി വേറിട്ട ജീവിത രീതിയാണ് പ്രണവിന്റേത്. അടുത്തിടെയായി മരത്തില്‍ വലിഞ്ഞു കയറുന്നതും കാടിന് നടുവില്‍ നിന്നുള്ളതുമായ ചിത്രങ്ങളാണ് താരപുത്രന്‍ പങ്കുവെച്ചിരുന്നത്.

നിലവില്‍ സ്‌പെയിനിലേക്ക് പോയ പ്രണവ് അവിടെ ഒരു ഫാമില്‍ ജോലി ചെയ്തും ആ അനുഭവങ്ങള്‍ മനസിലാക്കിയും ഓരോ യാത്രകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നാണ് അമ്മ സുചിത്ര പറയുന്നത്.

‘പ്രണവ് മോഹന്‍ലാല്‍ മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിന്‍സ് ഒക്കെ പറയുന്നത് അവന്‍ ഞാന്‍ പറഞ്ഞാലേ കേള്‍ക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. അവന് അവന്റേതായ തീരുമാനങ്ങള്‍ ഉണ്ട്.

നമ്മള്‍ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന്‍ ചെയ്യുകയുള്ളൂ. ഇപ്പോള്‍ അവന്‍ സ്‌പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്‍. രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണ്‌ല്ലോ എന്ന് തോന്നിയതായി സുചിത്ര പറയുന്നു.
ഇപ്പോള്‍ സ്‌പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല, അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക.

ചേട്ടന്‍ ചെയ്ത സിനിമകള്‍ അപ്പു ചെയ്യണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം അങ്ങനെയുണ്ടെങ്കില്‍ ആളുകള്‍ ഇവരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ തുടങ്ങും. അച്ഛന്റെ അത്രയും എത്തില്ല, ആ ചെയ്തത് ശരിയല്ല എന്നൊക്കെ അഭിപ്രായങ്ങള്‍ വരും. അങ്ങനൊരു അവസരത്തിന് താന്‍ വഴിയൊരുക്കില്ലെന്നാണ് സുചിത്രയുടെ അഭിപ്രായം.

See also  കനത്ത മഴ കാരണം ഡൽഹിയിൽ അമ്മയും കുഞ്ഞും അഴുക്കുചാലിൽ വീണ് മരിച്ചു

Leave a Comment