- Advertisement -
ആലുവ (Aluva) : പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി(18) (Sunny’s son Roji is at home west of Pathanamthitta) ആണ് ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റു മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് സംഭവം.
തിരുവല്ലയിൽ നിന്നും ട്രെയിനിൽ കയറിയ ഇയാൾ ആലുവയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ് കാൽ ട്രെയിനിന്റെ വീലുകൾക്കിടയിൽ പെട്ടു. ഇതോടെ ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് രക്ഷപ്പെടുത്തിയത്. കാൽ പൂർണമായി അറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.