കായിക അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു…

Written by Web Desk1

Published on:

കോട്ടയം (Kochi) : ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണ് മരിച്ചത്. മുൻ അത്ലറ്റായ മനു ജോൺ തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയാണ്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്കൂളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

എം.ജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്. പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചൻ), മാതാവ്: ചിന്നമ്മ തോമസ്. മക്കൾ: മേഖ ജോൺസൺ (കാനഡ), മെൽബിൻ ജോൺസൺ (എസ്.ബി കോളജ്, ചങ്ങനാശ്ശേരി). മരുമകൻ: രവി കൃഷ്ണ (കാനഡ). സഹോദരങ്ങൾ: മനോജ് തോമസ് (ഇത്തിത്താനം), മാജു തോമസ് (പാറാൽ), മാർട്ടിൻ തോമസ് (സൗദി).

See also  കുതിരാനിൽ വാഹനാപകടം: ഒരാൾ മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം

Leave a Comment