- Advertisement -
കോട്ടയം (Kottayam) : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയിൽ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോൺക്രീറ്റ് അടർന്നുവീണു. കുമരകം ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോൾ ഷിബുവിനാണ് നിസ്സാര പരുക്കേറ്റത്.
ഇത് ആദ്യമായല്ല കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾ അപകടമുണ്ടാക്കുന്നത്. മുൻപ് ഇതേപോലെ തന്നെ ഉപയോഗശൂന്യമായ ഒരു പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്ന സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്കായി കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.