Friday, April 4, 2025

മാതാപിതാക്കളോട് വിദേശത്തേക്ക് മടങ്ങാൻ യാത്ര ചോദിക്കവേ 29 കാരൻ കുഴഞ്ഞുവീണു മരിച്ചു

Must read

- Advertisement -

ആലപ്പുഴ (Alappuzha) : അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻ വീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി അനിൽ (29) (Swaroop G Anil, son of Anil P George in Jio Villa in Chunakkara Ponal Patita and Omana in Puthan House in Adoor Enath Pudusheri Kavila) ആണ് മരിച്ചത്.

തിങ്കളാഴ്‌ച പുലർച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിൽ ദുബായിലേക്ക് പോകാനിരുന്നതായിരുന്നു സ്വരൂപ്. ഇതിനായി ഞായറാഴ്‌ച രാത്രി 11 മണിക്ക് വീട്ടിൽ നിന്ന് യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുബായ് യുറാനസ് എയർ കണ്ടീഷൻ റെഫ്രിജറേഷൻ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്‌ണറായ സ്വരൂപ് മൂന്ന് മാസമായി നാട്ടിലുണ്ടായിരുന്നു. 30ന് ചുനക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സഹോദരൻ – വിവേക് (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിംഗ് പാർട്‌ണർ ).

See also  തിരുവനന്തപുരത്ത് നവജാതശിശു മരിച്ച നിലയില്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article