യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം…

Written by Web Desk1

Published on:

കട്ടപ്പന (Kattappana) : യുവാവിനെ വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കാർ കയറ്റി കൊല്ലാൻ ശ്രമം. കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യുവിന് (27) ഗുരുതരമായി പരിക്കേറ്റു. ഒൻപത് വാരിയെല്ലുകൾ പൊട്ടി. ശ്വാസകോശത്തിനും ക്ഷതമുണ്ട്.

ഞായറാഴ്ച രാത്രി 11-ന് ഇടശേരി ജങ്ഷനിലാണ് സംഭവം. ക്രിസ്റ്റോ മാത്യുവും ഇടശേരി ജങ്ഷനിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളുമായാണ് തർക്കമുണ്ടായത്. പിന്നീട് ക്രിസ്റ്റോ സെൻട്രൽ ജങ്ഷനിലേക്ക് ബൈക്കിൽ പോയി. കാറിൽ പിന്നാലെയെത്തിയ സംഘം, ക്രിസ്റ്റോയെ ഇടിച്ചുവീഴ്ത്തി. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി കാർ കയറ്റുകയായിരുന്നു.

See also  ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി

Leave a Comment