Saturday, April 5, 2025

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് അശ്ലീല ചേഷ്ടകള്‍ കാണിച്ച പൊലീസുകാരനെതിരെ കേസ്

Must read

- Advertisement -

കരിമണ്ണൂർ (Idukki) : റോഡിലൂടെ നടന്നുപോയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ കേസ് (A case against the policeman who tried to insult the young woman). റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ കാറിൽ പിന്തുടർന്ന് തടഞ്ഞുനിർ‌ത്തുകയും അശ്ലീല ചേഷ്ടകൾ (Obscene antics) കാണിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് മർഫി. ഇടുക്കി കരിമണ്ണൂരിൽ ബുധനാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം നടന്നത്.

തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് യുവതി. വൈകിട്ട് ജോലി കഴിഞ്ഞ് കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് കാറുമായി പിന്നാലെയെത്തിയ മർഫി അപമാനിക്കാൻ ശ്രമിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. മർഫിക്കൊപ്പം മറ്റൊരാളും കൂടി ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്. ഇയാൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മർഫിക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.

See also  ഇൻസാറ്റ് 3 ഡി എസ് വിക്ഷേപണം ഇന്ന് നടക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article