ഇനി വീട്ടിലുണ്ടാക്കാം സോഫ്റ്റായ പൊറോട്ട ….

Written by Web Desk1

Published on:

മലയാളികളുടെ ഇഷ്ട്ട വിഭവമായ ഒന്നാണ് പൊറോട്ട. നാടൻ രീതിയിൽ ഏറെ മൃദുവും രുചികരവുമായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ…

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് പൊറോട്ട. ബീഫിനൊപ്പവും ചിക്കനൊപ്പവുമൊക്കെ നന്നായി ചേർന്നുപോവുന്ന വിഭവം. നല്ല മൊരിഞ്ഞ ഒരു പൊറോട്ട ബീഫിന്‍റെ ചാറില്‍ മുക്കിയോ ചിക്കനൊപ്പമോ ഒക്കെ കഴിക്കുന്നത് ഓർത്താലേ വായിൽ വെള്ളം വരുന്ന പൊറോട്ട കൊതിയന്മാർ ഏറെയാണ്.

എന്നാൽ, അതേസമയം ആരോഗ്യത്തിനു ഏറെ പ്രാധാന്യം നൽകുന്നവർ അകറ്റി നിർത്തുന്ന ഭക്ഷണം കൂടിയാണ് പൊറോട്ട. മൈദ കൊണ്ട് ഉണ്ടാക്കുന്നതിനാൽ തന്നെ ഇതിൽ ഒട്ടും ഫൈബറില്ല. മാത്രമല്ല, പൊറോട്ടയിൽ കലോറിയും കൂടുതലാണ്. ആവറേജ് പൊറോട്ടയില്‍ 340 വരെ കലോറി അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. പക്ഷേ ഈ വിശദാംശങ്ങളെല്ലാം നിലനിൽക്കുമ്പോഴും മലയാളികളുടെ പൊറോട്ട സ്നേഹത്തെ തളക്കാൻ ആർക്കും കഴിയില്ല എന്നതാണ് സത്യം.

വീട്ടിൽ പൊറോട്ട ഉണ്ടാക്കാൻ പലർക്കും മടിയാണ്. ഹോട്ടലുകളിൽ നിന്നും വാങ്ങിക്കുമ്പോൾ കിട്ടുന്ന ആ പെർഫെക്ഷൻ അതിനു കിട്ടില്ല എന്നതു തന്നെയാണ് കാരണം. വീശിയടിച്ചെടുക്കുമ്പോഴേ പൊറോട്ടയ്ക്ക് അതിന്റേതായ മൃദുത്വവും രുചിയുമെല്ലാം കിട്ടൂ. എന്നാൽ, ഒന്നു മനസ്സുവച്ചാൽ സോഫ്റ്റും രുചികരവുമായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.

ചേരുവകൾ
മൈദ – 500 ഗ്രാം
വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു ടീസ്പൂൺ
ഒരു മുട്ടയുടെ വെള്ള
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മൈദ, വെള്ളം, ഉപ്പ്, പഞ്ചസാര, മുട്ടയുടെ വെള്ള , 4 ടേബിള്‍ സ്പൂണ്‍ എണ്ണ എന്നിവ യോജിപ്പിച്ച് ഏകദേശം 20 മിനിട്ട് നന്നായി കുഴയ്ക്കുക. മാവ് നല്ല സോഫ്റ്റ് ആവുന്നവരെ കുഴയ്ക്കണം.

ശേഷം മാവ് വലിയൊരു ഉരുളയായി ഉരുട്ടി എടുക്കുക.

ഇതിന്റെ മുകളില്‍ നല്ല പോലെ എണ്ണ പുരട്ടിയിട്ട്‌ ഒരു നനഞ്ഞ തുണി ഇട്ടു മൂടി ഒരു മണിക്കൂറോളം സെറ്റാവാൻ വെയ്ക്കുക. കൂടുതല്‍ സമയം വെച്ചാല്‍ പൊറോട്ട കൂടുതല്‍ സോഫ്റ്റ് ആവും.

ഒരുമണിക്കൂറിനു ശേഷം കയ്യില്‍ എണ്ണ പുരട്ടി ഈ മാവ് എടുത്തു ചെറിയ ഉരുളകൾ ആക്കി ഉരുട്ടിയെടുക്കുക.

ഉരുളകൾ തയ്യാറാക്കി കഴിഞ്ഞാൽ 10 മിനിറ്റോളം നനഞ്ഞ തുണി വെച്ച് മൂടി വെയ്ക്കുക.

പത്തു മിനിട്ടിനു ശേഷം കിച്ചൻ സ്ലാബോ ടേബിൾ സ്ലാബോ നല്ല പോലെ വൃത്തിയാക്കി, എണ്ണ പുരട്ടിയിട്ട്‌ ഒരു ബോള്‍ അതില്‍ വെച്ച് പരത്തിയെടുക്കുക. കയ്യിലും എണ്ണ പുരട്ടാൻ മറക്കേണ്ട. ശേഷം പരത്തിയ മാവ് വീശിയടിക്കുക. മാവ് വീശി അടിക്കുന്തോറും അതിന്റെ നീളം കൂടുകയും കട്ടി കുറഞ്ഞു വരികയും ചെയ്യും. അടിച്ചു നീട്ടി കട്ടി കുറച്ചെടുത്ത മാവ് വീണ്ടും കൈ കൊണ്ട് വശങ്ങളിലേക്ക് പരത്തി നീളം കൂട്ടിയെടുക്കുക.

See also  നെയ്യില്‍ വറുത്ത ചിക്കന്‍ നല്ല കിടിലന്‍ രുചിയില്‍…

ഇതിനു മുകളിലായി എണ്ണ ഒഴിച്ചതിനു ശേൽം, ഒരു സൈഡില്‍ നിന്നും നേരെ മടക്കുക. ശേഷം മറ്റേ സൈഡിൽ നിന്നും നേരെ മടക്കുക. അങ്ങനെ പ്ലീറ്റ്സ് ഉണ്ടാക്കിയതിനു ശേഷം ഒരു അറ്റത്തു പിടിച്ചു വട്ടത്തില്‍ ചുറ്റിയെടുത്ത് മാറ്റി വയ്ക്കാം.

കയ്യില്‍ എണ്ണ പുരട്ടിയതിനു ശേഷം ഉള്ളം കൈ ഉപയോഗിച്ച് ചുറ്റിവെച്ചിരിക്കുന്ന മൈദ ബോളുകൾ അമര്‍ത്തി നടുക്ക് പരത്തുക.

പൊറോട്ട കല്ല് ചൂടാക്കി എണ്ണ തൂവി ഈ പൊറോട്ടകൾ രണ്ടുവശവും മറിച്ചിട്ട് മൊരിച്ചെടുക്കുക. പൊറോട്ടകൾ ചുട്ടെടുത്തു കഴിഞ്ഞാൽ എല്ലാം ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചതിനുശേഷം കയ്യ് ഉപയോഗിച്ച് രണ്ടു വശങ്ങളില്‍ നിന്നും അടിച്ചു സോഫ്റ്റ്‌ ആക്കുക.

Leave a Comment