തടി കുറയ്ക്കണമെന്നുള്ളവരാണെങ്കില്‍ ഓട്‌സ് നല്ലൊരു പ്രഭാതഭക്ഷണമാണ്. ഓട്‌സില്‍ ലയിക്കുന്ന നാരുകളുണ്ട്. ഇത് ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഓട്‌സ് ഓവര്‍ നൈറ്റ് വച്ചു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്.
ചേരുവകള്‍
ഓട്‌സ് – 4 സ്പൂണ്‍
പാല്‍ – അരക്കപ്പ്
യോഗര്‍ട്ട്- മുക്കാല്‍ കപ്പ്
തേന്‍- ഒരു സ്പൂണ്‍
ഈത്തപ്പഴം- 4
മാങ്ങ -2
അവക്കാഡോ-1
ചിയ സീഡ് – ഒരു സ്പൂണ്‍
കറുവപ്പട്ടയുടെ പൊടി – കാല്‍ ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു ബൗളില്‍ ഈ ചേരുവകള്‍ എല്ലാം ചേര്‍ക്കുക. പാല്‍, ഓട്‌സ്, യോഗര്‍ട്ട്, ചിയ, തേന്‍, ഈത്തപ്പഴം കുരുകളഞ്ഞ്, കറുവപ്പട്ടയുടെ പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് അടച്ചുവയ്ക്കുക. ശേഷം ഇത് രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കണം. രാവിലെ പുറത്തുവച്ച് തണുപ്പ് മാറിയതിനു ശേഷം ഇതിലേക്ക് ഫ്രൂട്ട് കട്ട് ചെയ്തിടുക. ഇഷ്ടമുള്ള ഏതു ഫ്രൂട്ടും ചേര്‍ത്തു കഴിക്കാം. ഇത് നല്ലൊരു ബ്രേക്ക് ഫാസ്റ്റ് ആണ്.