ചോറ് ഇവിടെയും കൂറ് അവിടെയും തൃശൂർ മേയർക്കെതിരെ വിമർശനവുമായി വി.എസ്.സുനിൽ കുമാർ വിമർശനം ബാലിശമെന്ന് എം.കെ.വർഗീസ്‌

Written by Taniniram

Published on:

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍ വീണ്ടും രംഗത്ത്. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്നമെന്നും എല്‍ഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയെ തൃശൂരിന്റെ അംബാസിഡറെന്ന് മേയര്‍ വിളിച്ചിരുന്നു. സുരേഷ് ഗോപിയുടെ ജയത്തെ അതും സ്വാധീനിച്ചുവെന്നാണ് സിപിഐ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വര്‍ഗ്ഗീസിനെ മേയറാക്കി ഇടതു പക്ഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തു. തല്‍കാലം ആ സ്ഥിതി തുടരട്ടേ എന്നതാണ് സിപിഎം നിലപാട്. ക്രൈസ്തവരുടെ എതിര്‍പ്പിന് കാരണമാകുന്നതൊന്നും തല്‍കാലം ചെയ്യില്ല.

സുനില്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ ബാലിശമെന്നാണ് എം.കെ.വര്‍ഗീസ് മറുപടി പറഞ്ഞത്. കേക്കുമായി വരുന്നവരെ തിരിച്ചയക്കുന്നതല്ല തന്റെ സംസ്‌കാരം. ഇടത് പക്ഷത്ത് നില്‍ക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.

See also  മകളുടെ ചികിത്സായ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിയ അമ്മയ്ക്ക് പാമ്പു കടിയേറ്റു

Leave a Comment