മനുഷ്യമൂത്രം മലിന വിസര്‍ജ്യമാണെന്നാണ് പൊതുബോധം. എന്നാല്‍ പോഷകവും സര്‍വ്വരോഗ നിവാരണത്തിനുള്ള ഔഷധവും ആണെന്ന് പ്രചരിപ്പിക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടന്നു. ‘മനുഷ്യ മൂത്രം പരിശുദ്ധം എന്ന ആപ്തവാക്യം ‘ വാട്ടര്‍ ഓഫ് ലൈഫ് ഫൗണ്ടേഷന്‍ കേരളയുടെ യൂറിന്‍ തെറാപ്പിയെക്കുറിച്ച് സംസ്ഥാന സമ്മേളനത്തില്‍ വിശദീകരിച്ചു. സമ്മേളനം പ്രമുഖ ചലച്ചിത്ര താരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു.
പലവിധത്തില്‍ ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിക്കപ്പെട്ട രക്തത്തിലെ പ്ലാസ്മ ദ്രവമാണ് മൂത്രം. ആയിരക്കണക്കായ പോഷകപദാര്‍ത്ഥങ്ങളാണ് മൂത്രത്തില്‍ ഉണ്ടെന്നും എന്‍സൈമുകളും വിറ്റാമിനുകളും ധാതുലവണങ്ങളും എല്ലാം അടങ്ങിയിരിക്കുന്നൂവെന്നും ഏതു രോഗത്തെയും ചെറുക്കാന്‍ ശേഷിയുള്ള ആന്റി ബോഡികള്‍ രക്തത്തില്‍ ഉണ്ടാവുന്നൂവെന്നും ഇവര്‍ പറയുന്നു. യൂറിന്‍ തെറാപ്പി ഇന്ന് കേരളത്തില്‍ വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സമ്മേളനത്തില്‍ സംഘടന അവകാശപ്പെടുന്നു.