‘അമ്മ’ യുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജോ ??

Written by Taniniram Desk

Published on:

താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നും നടൻ മോഹൻലാലും ഒഴിയുന്നതോടെ പ്രസിഡന്റ് സ്ഥാനം ഇനി ആരലങ്കരിക്കും എന്നാണ് ഇപ്പോഴത്തെ ചോദ്യം . എന്നാൽ അതിനൊരു ഉത്തരവുമായി ഇടവേള ബാബു എത്തിയിരിക്കുകയാണ്. തന്റെ ആഗ്രഹം പൃഥ്വിരാജ് ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് ആവണം എന്നാണ് ഇടവേള ബാബു പറഞ്ഞത്.

ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ ‘അമ്മയുടെ അടുത്ത പ്രസിഡൻ്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിൻ്റേതായ പൊളിറ്റിക്‌സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡൻ്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം.

രാജു നമ്മൾ കാണുന്നതിന്റെ അപ്പുറത്തൊക്കെയുണ്ട്. ഒരാളുടെ വിഷമങ്ങളൊക്കെ തിരിച്ചറിയാൻ കഴിവുള്ള ഒരാളാണ്. എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്. ഷൂട്ടിങ്ങും കാര്യങ്ങളൊക്കെ ആയിട്ട് തിരക്കിലാണ്. എന്നാൽ എപ്പോൾ വിളിച്ചാലും ആദ്യം ഫോൺ എടുക്കുന്ന ഒരാളാണ്. രാജു ഒരിക്കലും ഒരു എതിരാളി ഒന്നുമല്ല. എൻ്റെ ഇതിൽ രാജുവാണ് അടുത്ത പ്രസിഡൻ്റ് ആകേണ്ട ഒരാൾ. അതുപോലെ ചാക്കോച്ചൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട്.” എന്നാണ് ഇടവേള ബാബു പറഞ്ഞത്.

See also  തിരുപ്പതിയിൽ മൊട്ടയടിച്ച് രചന നാരായണൻകുട്ടി…

Leave a Comment