കൊടുങ്ങല്ലൂരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ എംഡിഎയുമായി രണ്ടു യുവാക്കള്‍ ; അറസ്റ്റ് ചെയ്ത് അകത്തിട്ട് പോലീസ്

Written by Taniniram

Published on:

കൊടുങ്ങല്ലൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറാന്‍ കോളേജ് ഗ്രൗണ്ടില്‍ എംഡിഎംഎയുമായി കാത്ത് നിന്ന യുവാക്കള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ ചാപ്പാറ അറക്കപ്പറമ്പില്‍ അജിത് കുമാര്‍ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടില്‍ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് ടീമും കൊടുങ്ങല്ലൂര്‍ പോലിസും ചേര്‍ന്ന് പിടികൂടിയത്.

പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എന്‍. മുരളീധരന്‍, കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ശശിധരന്‍, എസ്‌ഐ സജിനി, ഡാന്‍സാഫ് എസ്‌ഐ സി.ആര്‍. പ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിജു ഇയ്യാനി, എം.വി. മാനുവല്‍, നിഷാന്ത് കൊടുങ്ങല്ലൂര്‍ പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി ജി ഗോപകുമാര്‍, ഗിരീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികള്‍ എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. എം.ഡി.എം.എ കൈ മാറുന്നതിന്നായി കാത്തു നില്‍ക്കുന്ന സമയത്താണ് പ്രതികള്‍ പോലിസിന്റെ പിടിയിലായത്. പ്രതികള്‍ രണ്ടുപേരും കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളവരും നിരവധി ക്രിമിനല്‍ കേസുകളിലേ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു.

Related News

Related News

Leave a Comment