കരകൗശല രംഗത്തെ സാധ്യതകള്‍ വിപുലീകരിക്കും; അമ്പതോളം കരകൗശല ഷോറൂമുകള്‍ തുടങ്ങും : കെ. പി മനോജ് കുമാര്‍

Written by Taniniram

Published on:

ജില്ല കരകൗശല തൊഴിലാളി സഹകരണ സംഘം ( ടി ജെ കെ സി) ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : വരുംതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന ഒന്നാണ് കരകൗശലം. കേരളത്തില്‍ സംസ്‌കൃത വസ്തുക്കള്‍ ധാരാളമുണ്ട് ഇതെല്ലാം മികച്ച കരകൗശല വസ്തുക്കളാക്കി മാറ്റി വിപണനം ചെയ്യാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാധിക എന്‍ വി അഭിപ്രായപ്പെട്ടു. പാട്ടുരായ്ക്കലില്‍ ജില്ല കരകൗശല തൊഴിലാളി സഹകരണ സംഘം ( ടി ജെ കെ സി)യുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. തൃശ്ശൂര്‍ പൂരം കഥകളി തുടങ്ങിയ പ്രതീകങ്ങളെല്ലാം കരകൗശലത്തിന് ഉതകുന്നതാണെന്നും അവര്‍ പറഞ്ഞു.

കരകൗശല വിഭാഗത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും പ്രസക്തിയുള്ളത് കേരളത്തിലെ കരകൗശലമാണെന്ന് എം എഫ് ടി സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറായ കെ പി മനോജ് കുമാര്‍ പറഞ്ഞു. ജില്ലാ കരകൗശല സഹകരണ സംഘം ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമ്പതോളം കരകൗശല പ്രദര്‍ശന ഷോറൂമുകള്‍ ആരംഭിക്കുമെന്നും ടൂറിസവുമായി ബന്ധപ്പെടുത്തി ചിറ്റണ്ടയില്‍ 300 കോടിചെലവില്‍ ഗജ നാച്ചുറല്‍ പാര്‍ക്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജില്ലയില്‍ കരകൗശല ഫാക്ടറി ആരംഭിച്ച കേരളത്തിലെ കരകൗശല വിദഗ്ധരെ ചേര്‍ത്തുപിടിച്ച് കരകൗശല രംഗത്തെ സാധ്യതകള്‍ വിപുലീകരിക്കും അതിലൂടെ നിരവധി തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുവാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരകൗശല വിഭാഗം എന്നതില്‍ ദ്രാവിഡ സംസ്‌കാരവും ഇഴ ചേര്‍ന്നിരിക്കുന്ന ഒന്നാണ്. അതില്‍ തമിഴ്‌നാടും കേരളവും പ്രധാനമാണ്. കരകൗശലത്തിന്റെ മൂല്യങ്ങള്‍, ഉല്‍പാദനക്ഷമത നിര്‍വചിക്കാന്‍ കഴിയാത്തതാണ്. മനുഷ്യന്റെ ഭാവനയുടെ വസ്തുതകളാണ് ശിലകളിലൂടെയും മരങ്ങളിലൂടെയും അതിന്റെ തനത് സൗന്ദര്യത്തിന്റെ ഉയര്‍ന്ന സംസ്‌കാരമാണ് കരകൗശല വസ്തുക്കളിലൂടെ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍ വി രാധിക, ഇന്ത്യ ആന്‍ഡ് ക്രാഫ്റ്റ് പ്രമോഷന്‍ ഓഫീസര്‍ ചന്ദ്രകാന്ത സഹ, കരകൗശലരംഗത്തെ പത്തോളം കലാകാരന്മാരെയും ചടങ്ങില്‍ ആദരിച്ചു. ബാലന്‍ കണിമംഗലത്ത്, നാരായണന്‍ പി ഡി, വിദ്യാസാഗര്‍, കെ.സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

See also  സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു; 28 പേർ പീഡിപ്പിക്കാൻ ശ്രമിച്ചു, ആരോപണങ്ങളുമായി ചാർമിള

Related News

Related News

Leave a Comment