തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പില്‍ എം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാനല്‍ വീണ്ടും വിജയിച്ചു. എം രാധാകൃഷ്ണന്‍ സെക്രട്ടറിയായി.80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ബിജു മുരളീധരനെ തോല്‍പ്പിച്ചത്. രാധാകൃഷ്ണന് 286 ഉം ബിജുവിന് 206 ഉം വോട്ടുകള്‍ ലഭിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മഹേഷ് ചന്ദ്രനെ 75 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പി.ആര്‍ പ്രവീണ്‍ പുതിയ പ്രസ് ക്ലബ് പ്രസിഡന്റായത്.ഹണി എച്ചാണ് പുതിയ വൈസ് പ്രസിഡന്റ്. 72 വോട്ടുകള്‍ക്ക് ഹണി അനില്‍ ഗോപിയെ തോല്‍പ്പിച്ചു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തില്‍ മഹേഷ് ചന്ദ്രന്റെ പാനലിലെ നിസാര്‍ മുഹമ്മദ് വെറും 3 വോട്ടുകള്‍ക്ക് ജയിച്ചു. രാധാകൃഷ്ണന്റെ പാനലിലെ ശാലിമ എം എല്ലിനെ തോല്‍പ്പിച്ചത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ രണ്ടുതവണ റീകൗണ്ടിങ് നടത്തിയ ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. വിനീഷ് വി. (ട്രഷറര്‍), മാനേജിംഗ് കമ്മറ്റിയിലേക്ക് ജോയ് തമലം (282 വോട്ട്.) ശങ്കര്‍ സുബ്രഹ്‌മണി(266), വിവി വിനോദ്(262), ശ്രീകാന്ത്(251)ജയമോഹന്‍(239), മിനീഷ് കുമാര്‍ വി ജി (235) എന്നിവരും ജയിച്ചു.