തൃശൂര്‍: നാട്ടികയില്‍ ലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങി കടന്ന അഞ്ച് പേര്‍ മരിച്ചു. . അപകടം നാട്ടികെ ജെകെ തിയേറ്ററിന് സമീപമാണ്.തടി കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. കണ്ണൂരില്‍ നിന്നെത്തിയതാണ് ലോറി. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. പുലര്‍ച്ചെ നാലു മണിക്കാണ് അപകം ഉണ്ടായത്. ലോറി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. ഇതിനൊപ്പം ഡ്രൈവറുടെ ഉറക്കവും അപകടമുണ്ടാക്കി.
ദേഹത്തുകൂടിയാണ് ലോറി കയറിയത്. അഞ്ചുപേരും തത്ക്ഷണം മരിച്ചു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണ്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏപരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാടോടികള്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.