തൃശൂരില്‍ ചക്ക പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു

Written by Taniniram

Published on:

തൃശൂര്‍ തൃക്കൂരില്‍ ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി വയോധികയ്ക്ക് ഷോക്കേറ്റു. വെള്ളാനിക്കോട് പുളിച്ചുവട് എടത്തുരുത്തിക്കാരന്‍ വീട്ടില്‍ അന്തോണിയുടെ ഭാര്യ 65 വയസുള്ള സെലീന ആണ് മരിച്ചത്. സമീപത്ത് താമസിക്കുന്ന മക്കളാണ് വെള്ളിയാഴ്ച രാവിലെ സെലീനയെ ഷോക്കേറ്റ നിലയില്‍ കണ്ടത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

See also  തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട, വാടകവീട്ടിൽ നിന്നും 4000 ലിറ്റർ സ്പിരിറ്റ് പിടികൂടി , അറസ്റ്റിലായത് കൊലക്കേസ് പ്രതി

Related News

Related News

Leave a Comment