തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കൗണ്‍സിലര്‍മാര്‍ കറുത്ത ഗൗണ്‍ അണിഞ്ഞാണ് യോഗത്തിനെത്തിയത്. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധിയുണ്ട് എന്നാരോപിച്ചാണ് പ്രതിഷേധം.
ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള യോഗം നടന്നിട്ട് 71 ദിവസമായി. ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നാരോപിച്ചാണ് പ്രതിഷേധം. സി.പി.ഐ- മേയര്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മേയര്‍ രാജിവെക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയടക്കം ആവശ്യപ്പെട്ടിരുന്നു. കോര്‍പ്പറേഷന്‍ യോഗം വിളിക്കുന്നത് നീണ്ടുപോയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.