- Advertisement -
തൃശ്ശൂർ ചേർപ്പിൽ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ (24) ആണ് മരിച്ചത്. വൈകിട്ട് ആയിരുന്നു അപകടം. ഒല്ലൂരിലെ ഗോൾഡ് കവറിങ്ങ് കടയിലെ ജീവനക്കാരനാണ് മണികണ്ഠൻ. കടയിലെ മറ്റു ജീവനക്കാരോടൊപ്പം വൈകിട്ട് കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. തൃശൂരിൽ നിന്ന് ഫയർഫോഴ്‌സ് സ്റ്റേഷൻ അസിസ്റ്റൻറ് ഓഫീസർ ടി എസ് ഷാനവാസിന്റെ നേതൃത്വത്തിൽ സ്‌കൂബ ഡ്രൈവിംഗ് സംഘം എത്തി നടത്തിയ തിരച്ചിലാണ് മൃതദേഹം പുറത്തെടുത്തത്. ഫയർഫോഴ്‌സ് ജീവനക്കാരായ ദിനേശ് ശിവദാസൻ പ്രകാശ് രാഗേഷ് എന്നിവരും സ്‌കൂൾ ടീം സംഘത്തിൽ ഉണ്ടായിരുന്നു. നെടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.