കൊടുങ്ങല്ലൂര്‍: ജീവനക്കാര്‍ പണിമുടക്കി, കൊടുങ്ങല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധ്യാപകര്‍ക്കും കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി ശമ്പളത്തില്‍ ഒരു രൂപ പോലും വര്‍ധിക്കാത്ത ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. 6 ഗഡു ക്ഷാമബത്ത കുടിശ്ശിക, 12-ാം ശമ്പള പരിഷ്‌ക്കരണം 2024 ജൂലൈ മുതല്‍ അര്‍ഹതയായിട്ടും 11 -ാം ശമ്പള പരിഷ്‌കരണ കുടിശ്ശിക ഇതുവരെ ലഭിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന മെഡിക്കല്‍ റിംബേഴ്‌സ്‌മെമെന്റ് നിര്‍ത്തലാക്കി ആരംഭിച്ച മെഡിസിപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ആശുപത്രികള്‍ അവസാനിപ്പിച്ചു.ആര്‍ജിത അവധിയുടെ സറണ്ടര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. വിദ്യാലയങ്ങളിലെ ഉച്ചകഞ്ഞി വിതരണം താറുമാറാക്കി. ഭവന വായ്പ്പ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി, പങ്കാളിത്വ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ ഐക്യ സംഘടനയായ യു ടി ഇ എഫ്‌ന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കി. കൊടുങ്ങല്ലൂരില്‍ പ്രകടനം നടത്തി. കൊടുണ്ടല്ലൂര്‍ മേഖലയില്‍ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു.പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം കെ ജി ഒ യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം ഷൈന്‍ ഉദ്ഘാടനം ചെയ്തു.എന്‍.ജി.ഒ. അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡണ്ട്. രന്‍ജിത്ത് പി.ഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഇ എസ് സാബു മുഖ്യ പ്രഭാഷണം നടത്തി. എസ്.ഇ.യു സംസ്ഥാന കമ്മറ്റി അംഗം അബ്ദുള്ള കൊച്ചികാരന്‍, കെ.പി.എസ് ടി. എ സംസ്ഥാന കമ്മറ്റി അംഗം ദാമു സി.ജെ.കെ.ജി.ഒ.യു സെക്രട്ടറിയേറ്റ് അംഗം വി.കെ. മണി, എന്‍ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രറിയേറ്റ് അംഗം കെ.എച്ച് രാജേഷ്, എന്‍ ജി ഒ അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡണ്ട് ഷാജി നവാസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സെറ്റോ നേതാക്കളായ ടി.വി.മുരുകന്‍, മുരളി ടി.കെ., റോയി ടി.കെ., ദിനേശന്‍ പി.എം, രാധാകൃഷ്ണന്‍ കെ കെ, മനോജ് ,വിജി രാജേശ്വരി, എന്‍ കെ ആന്റണി, അന്‍സാര്‍, പി മിനിമോള്‍, പി എം അന്‍സില്‍, സിനില്‍, ജെയിംസ് പെരേര തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.