തൃശൂരിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം: തീപടർന്നത് പമ്പിൽ നിന്നും ഒഴുകിയ ഇന്ധനം കലർന്ന മലിനജലത്തിലൂടെ|Video

Written by Taniniram

Published on:

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപിടുത്തം. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. പമ്പില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ മലിനജലത്തിനാണ് തീ പിടിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മലിന ജലത്തില്‍ ഇന്ധനം കലര്‍ന്നിരുന്നതാണ് തീപിടുത്തത്തിന് കാരണമായി പറയുന്നത്. പമ്പിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പുറത്തേക്ക് ഒഴുകിയ മലിന ജലത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.

തീ പടര്‍ന്നതോടെ പമ്പ് ജീവനക്കാര്‍ തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ടാങ്കുകളില്‍ നിന്നുള്ള വാല്‍വുകളും ഓഫ് ചെയ്തു. ഇത് വലിയ അപകടം ഒഴിവാക്കി. ഉടന്‍ പോലീസും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസും അഗ്‌നിശമന ഉദ്യോഗസ്ഥരും പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിലുടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

See also  ക്രൈസ്റ്റ് കോളേജ് (Christ Collage) "ലോറന്റ് 2024" പുരസ്ക‌ാരം നൽകി

Leave a Comment