Monday, April 7, 2025

മൺസൂൺ ആരംഭം : തൃശ്ശൂരിലെ മാലിന്യ കെടുതി തുടർക്കഥയാവുന്നു

Must read

- Advertisement -

കുരിയച്ചിറയിലെ ഈച്ച ശല്യം ഒരു ജനകീയ വിപത്തായി മാറിക്കൊണ്ടിരിക്കെ ജൈവമാലിന്യ പ്ലന്റിനെതിരെ പ്രദേശവാസികൾ അനിശ്ചിത കാല സമരം തുടങ്ങിയിരുന്നു . മാലിന്യപ്ലാന്റിലെ അശാസ്ത്രീയ നിർമ്മാണ മൂലം പ്രദേശത്ത് ഈച്ച ശല്യം രൂക്ഷമായതാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. കോർപറേഷൻ അധികൃതരുടെ കണ്ണു തുറപ്പിക്കാൻ നാട്ടുകാർ പലതവണ സമരം നടത്തിയിട്ടും പ്രശ്ന പരിഹാരത്തിന് തുടർ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് നാട്ടുകാർ നീങ്ങിയത്. മൺസൂൺ ആരംഭിച്ചാൽ സാംക്രമിക രോഗങ്ങൾ അടക്കം പടർന്നു പിടിക്കാൻ സാധ്യത ഏറെയാണ്.

തൃശ്ശൂരിൽ നിലവിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ ഉള്ളത് ഒന്ന് ശക്തൻ തമ്പുരാൻ സ്റ്റാൻഡിലും മറ്റൊന്ന് കോലോത്തും പാടത്തും കുരിയച്ചിറയിലും ആണ്. ഇതിൽ കോലോത്തും പാടത്തെ മാലിന്യ സംസ്കരണ പ്ലാന്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ശക്തനിലെയും മാലിന്യ പ്ലാന്റ് പ്രവർത്തനരഹിതമാണ്. അതുകൊണ്ടുതന്നെ 5 ഡിവിഷനുകളിലെ മാലിന്യം കുരീച്ചറയിൽ നിക്ഷേപിക്കുന്നത് കൊണ്ടാണ് ഈച്ച ശല്യം ഇവിടെ വർധിക്കാൻ കാരണമായത്. അറവുശാലയുടെ പരിസരത്ത് താമസിക്കുന്നവർക്ക്‌ ദിവസങ്ങളായി രൂക്ഷമായ ദുർഗന്ധവും ഈച്ച ശല്യവും കൊണ്ട് ഉപദ്രവം ആയിരുന്നു. ജനകീയ പ്രതിഷേധ സമരത്തെ മാലിന്യങ്ങൾ കൃഷി ആവശ്യത്തിന് വളമായി മറ്റു പരിസരപ്രദേശങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. മാലിന്യം കെട്ടിക്കിടക്കുകയാണെങ്കിൽ മഴക്കാലം ആകുംതോറും ഈച്ച ശല്യം വീണ്ടും വർദ്ധിക്കാൻ ഇടയുണ്ട്. കോർപ്പറേഷന്റെ തീരുമാനപ്രകാരം മൂന്ന് മാലിന്യ സംസ്കരണ യന്ത്രം കുരിയച്ചിറയിലേക്ക് അടുത്തുതന്നെ എത്തും എന്നാണ് അറിയുന്നത്. ഒരു മെഷീന് 1.40 ലക്ഷം ഏകദേശം വില വരും. അങ്ങനെ നാലര കോടിയുടെ 3 യന്ത്രങ്ങളാണ് കുരീച്ചിറയിൽ മാലിന്യ സംസ്കരണത്തിനായി സ്ഥാപിക്കുക. മാലിന്യം കുഴിച്ചുമൂടാനുള്ള ഒരു പ്രവർത്തിയും കോർപ്പറേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി സമരസമിതി അംഗങ്ങൾ അറിയിച്ചു. ഇത് മഴ പെയ്യുന്നതോടെ കൂടുതൽ പ്രശ്നമാവാനാണ് സാധ്യത. കാരണം കിണറുകളിലേക്ക് മാലിന്യം ഒഴുകാൻ സാധ്യത ഏറെയാണ്. മാലിന്യ സംസ്കരണ പ്ലാന്റ് എത്തുന്നത് വരെയും പ്രവർത്തനം തുടങ്ങുന്നത് വരെയും പ്രതിഷേധ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

അനിശ്ചിതകാല സമരപരിപാടികളുടെ ഉദ്ഘാടനം അറവുശാലയുടെ മുൻവശത്തുള്ള സമരപ്പന്തലിൽ മുൻ വിവരാവകാശ കമ്മീഷണറും മുൻ കളക്ടറുമായ ഗുണവർധനൻ നിർവഹിച്ചു.

See also  യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: ഇരിങ്ങാലക്കുടയിൽ യുവതിക്കെതിരെ പരാതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article