- Advertisement -
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ ഭക്ഷ്യപരിശോധന. ഹോട്ടലുകള്‍ അരിച്ചു പറക്കി പരിശോധിച്ച ഉദ്യോഗസ്ഥര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചുരുട്ടി ഹോട്ടല്‍, വിഘ്‌നേശ്വരാ ഹോട്ടല്‍, കുക്ക് ഡോര്‍, റോയല്‍ ഹോട്ടല്‍ തുടങ്ങിയ ഒമ്പത് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. 26 ഹോട്ടലുകള്‍ ആയിരുന്നു പരിശോധിച്ചത്. അഴുകിയ ഭക്ഷണം ചൂടാക്കികൊടുക്കുന്ന ഹോട്ടലുകള്‍ വരെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഉസൈബ എന്ന വീട്ടമ്മ മരണമടഞ്ഞ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയത്.