പെരിഞ്ഞനം: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചവര്‍ ഭക്ഷ്യവിശബാധയേറ്റ് ആശുപത്രിയിലായി. ഹോട്ടലില്‍ നിന്നുളള കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ സെന്ററിനടുത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയിലായത്. ഇതില്‍ പെരിഞ്ഞനം സ്വദേശികള്‍ ആണ് കൂടുതലും. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ആണ് ഇവര്‍ ചികിത്സ തേടിയത്.
ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. . ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ എത്തി. താത്ക്കാലികമായി സെയിന്‍ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു. പരിശോധനയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ കണ്ടെത്താനിയില്ല. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഭക്ഷ്യവിഷബാധ എങ്ങനെയുണ്ടായെന്ന് കണ്ടെത്താനാകൂ..
തൃശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യ ബാധ; 27 പേര്‍ ആശുപത്രിയില്‍

- Advertisement -
- Advertisement -