തൃശൂര്‍ പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം

Written by Taniniram

Published on:

തൃശൂര്‍ : പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അക്കാദമി ഡയറക്ടര്‍ക്ക് വനിതാ ഉദ്യോഗസ്ഥ രേഖാമൂലം പരാതി നല്‍കി. സംഭവം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. ഓഫീസില്‍ വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്നും ജോലി മാറ്റവും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 17,22 എന്നീ തീയതികളിലാണ് സംഭവമുണ്ടായത്. പ്രിന്റ് എടുക്കാന്‍ ഉദ്യോഗസ്ഥയെ വിളിച്ച ശേഷം ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കുകയായിരുന്നു. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ ആരോപിക്കുകയും ചെയ്യുന്നു.

See also  മേയറും എംഎല്‍എയും പെട്ടു. കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. നടപടി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍

Leave a Comment