തൃശൂര്‍: തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. ഉത്സവ കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറയ്ക്കല്‍ ഗണേശന്‍ എന്ന ആനയാണ് ഇയാളെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നരക്കിലോമീറ്ററോളം ഓടി. അവിടെ നിന്നിരുന്ന ആനന്ദിനെയും കുത്തി. ഇവിടെ നിന്നും നാലര കിലോമീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. ഏറെനേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്.
തൃശൂരിൽ ക്ഷേത്രോത്സവത്തിന് എത്തിയ ആന ഇടഞ്ഞു; കുത്തേറ്റ ഒരാൾ മരിച്ചു
Written by Taniniram
Published on: