തൃശൂര്‍ നഗരത്തില്‍ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡല്‍ എന്ന 26 കാരന്‍ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂര്‍ നഗരത്തില്‍ മറ്റൊരു വാഹനത്തില്‍ പിടിച്ച് സ്‌കേറ്റിംഗ് നടത്തിയതോടെയാണ് ഇയാളെ പൊലീസ് തെരഞ്ഞത്. എന്നാല്‍ കണ്ടെത്താന്‍ ആയിരുന്നില്ല. ഇന്ന് നഗര മധ്യത്തിലേക്ക് വീണ്ടും വന്നതോടെയാണ് പൊലീസിന്റെ വലയിലായത് . കലൂരിലുള്ള സഹോദരനെ കാണാന്‍ ആറു ദിവസം മുമ്പാണ് സ്‌കേറ്റിംഗ് നടത്തി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്.
പൊതു ജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്തത്.പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തൃശ്ശൂർ നഗരത്തിൽ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവ് കസ്റ്റഡിയിൽ
Written by Taniniram
Published on: