ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം;കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Written by Taniniram

Updated on:

പഴുന്നാനയില്‍ വെച്ച് ഫിദമോള്‍ ബസ് ഡ്രൈവര്‍ ലിബീഷിനെ രണ്ടംഗ സംഘം ബസ്സില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. നേരത്തെ റോഡില്‍ വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് ബൈക്ക് യാത്രികരും ബസ് ജീവനക്കാരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം ബസ് തിരിച്ചു വരുന്ന വഴിയാണ് പഴുന്നാനയില്‍ വച്ച് ബൈക്ക് കുറുകെ നിര്‍ത്തി ബസ് തടഞ്ഞ് യുവാക്കള്‍ ബസ് ഡ്രൈവറെ ആക്രമിച്ചത്. സീറ്റിലായിരുന്ന ഡ്രൈവറെ അവിടെയിരുത്തി മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ലിബിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരാതിയെ തുടര്‍ന്ന് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  ചില്ലറയെച്ചൊല്ലി തർക്കം : കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട കരുവന്നൂർ സ്വദേശി മരിച്ചു

Related News

Related News

Leave a Comment