കുടിക്കാന്‍ ഒരു തുള്ളി വെള്ളം ഇല്ല : ശ്രീനാരായണപുരത്ത് ദേശീയപാത നിര്‍മ്മാണം തടഞ്ഞു നാട്ടുകാര്‍

Written by Taniniram

Published on:

ശ്രീനാരായണപുരം: ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ കുടിവെള്ള വിതരണം തുടർച്ചയായി തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് ശ്രീനാരായണപുരത്ത് കല്ലുംപുറം പ്രദേശത്തെ നാട്ടുകാർ പൊരി ബസാറിൽ റോഡ് പണി തടഞ്ഞു. കൈപ്പമംഗലം മണ്ഡലത്തിലെ ശ്രീനാരായണപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ദേശീയപാത 66 ന്റെ നവീകരണം ആരംഭിച്ചതോടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടുന്നത് പതിവായി.

നാലുമാസത്തോളമായി കുടിവെള്ളം ലഭിക്കാത്ത ഒട്ടനവധി വീടുകൾ ഈ പ്രദേശത്തുണ്ട്. നിരന്തരമായ പ്രതിഷേധങ്ങളും പരാതികളും ജനങ്ങളുടെ ഭാഗത്തുനിന്നു ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് പണി തടഞ്ഞത്. സംഭവമറിഞ്ഞെത്തിയ മതിലകം പൊലീസ് നാട്ടുകാരുമായും, കരാറുകാരന്റെ പ്രതിനിധികളുമായും ചർച്ച നടത്തി. പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്താമെന്ന ഉറപ്പിൻമേൽ നാട്ടുകാർ സമരം അവസാനിപ്പിച്ചു.

See also  കുന്നംകുളത്ത് ആനയുടെ പരാക്രമം; കട തകർത്തു

Related News

Related News

Leave a Comment