മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

Written by Web Desk1

Published on:

കൊച്ചി (Kochi) : പിതാവിനെയും നാല് വയസുള്ള മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ മണ്ണംതുരുത്തിലാണ് സംഭവം. മകനെ കൊലപ്പെടുത്തിയതിനുശേഷം പിതാവ്
തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മലപ്പുറം ആതവനാട് കോരൻന്തൊടി സ്വദേശി ഷരീഫ് (41), മകൻ അൽഫിഫാസ് (നാല്) എന്നിവരെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.മൂന്ന് മാസമായി ഇവർ വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഖദീജയാണ് ഭാര്യ.

ഇരുവരുടെയും രണ്ടാംവിവാഹമാണ്. ഭാര്യ ഇപ്പോൾ മറ്റൊരിടത്താണ് താമസം. ആത്മഹത്യ ചെയ്യുമെന്ന വിവരം ഷരീഫ് ഭാര്യയെ അറിയിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

See also  ഭോപ്പാലില്‍ മലയാളി നഴ്‌സിനെ ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്

Leave a Comment