ഗുരുവായൂരില്‍ ബാര്‍ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; സോപാനം, ഗുരുവായൂര്‍ ഗേറ്റ് വേ ഹോട്ടലുകളില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

Written by Taniniram

Published on:

ഗുരുവായൂര്‍: നഗരത്തിലെ ബാര്‍ ഹോട്ടലുകളില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മിന്നല്‍ പരിശോധന. രണ്ടിടങ്ങളില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. സോപാനം, ഗുരുവായൂര്‍ ഗേറ്റ് വേ എന്നീ ബാര്‍ ഹോട്ടലുകളില്‍ നിന്നാണ് മോശം സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി കാര്‍ത്തികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ നിസാര്‍, കെ.എസ് നിയാസ്, സുജിത് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നതിന് ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

See also  കടലാമ കുഞ്ഞുങ്ങളെ കടലിൽ ഒഴുക്കി വിട്ട് കടലാമ സംരക്ഷണ സമിതി

Leave a Comment