23 കാരി ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍; ചികിത്സയിലിരിക്കെ മരണം

Written by Taniniram

Published on:

യുവതിയെ ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മല്‍ രവീന്ദ്രന്റെയും റീജയുടെയും മകള്‍ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് തൂങ്ങിയ നിലയില്‍ ശ്രീലിമയെ കണ്ടത്.
ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. സഹോദരന്‍: ശ്രീഹരി.

See also  സിപിഎമ്മിന് കരുവന്നൂര്‍ കുരുക്ക്: തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും, ഇഡി വേട്ടയാടുന്നുവെന്ന് എം എം വര്‍ഗീസ്

Related News

Related News

Leave a Comment