2025 ജനുവരി ഒന്നു മുതല്‍ 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് നിശ്ചലമാകും. യൂസര്‍ എക്‌സ്പീരിയന്‍സ് പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പഴയ തലമുറ ഫോണില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.
ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ് സേവനം അവസാനിക്കുന്നത്. വാട്‌സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ പ്രവര്‍ത്തന രഹിതമാകുമെന്നാണ് വിവരം. എച്ച്.ടി.സി, എല്‍.ജി ഉള്‍പ്പെടെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉല്‍പാദനം നിര്‍ത്തിയ ഫോണുകളും ലിസ്റ്റിലുണ്ട്.
- സാംസങ് ഗാലക്സി എസ് 3
- സാംസങ് ഗാലക്സി നോട്ട് 2
- സാംസങ് ഗാലക്സി എയ്സ് 3
- സാംസങ് ഗാലക്സി എസ് 4 മിനി
- മോട്ടോ ജി (ഫസ്റ്റ് ജെൻ)
- മോട്ടോറോള റേസർ എച്ച്.ഡി
- എച്ച്.ടി.സി വൺ എക്സ്
- എച്ച്.ടി.സി വൺ എക്സ് പ്ലസ്
- എച്ച്.ടി.സി ഡിസയർ 500
- എച്ച്.ടി.സി ഡിസയർ 601
- എച്ച്.ടി.സി ഒപ്റ്റിമസ് ജി
- എച്ച്.ടി.സി നെക്സസ് 4
- എൽ.ജി ജി2 മിനി
- എൽ.ജി എൽ90
- സോണി എക്സ്പീരിയ ഇസഡ്
- സോണി എക്സ്പീരിയ എസ്പി
- സോണി എക്സ്പീരിയ ടി
- സോണി എക്സ്പീരിയ വി