Wednesday, May 21, 2025

കടമെടുപ്പ് പരിധിക്കൂട്ടാന്‍ സുപ്രീംകോടതിയില്‍ കേസിനായി സര്‍ക്കാര്‍ കപില്‍ സിബലിന് നല്‍കിയത് 75 ലക്ഷം

Must read

- Advertisement -

കേരളത്തിന്റെ കടമെടുപ്പ് കേന്ദ്രസര്‍ക്കാര്‍ക്കാര്‍ നിയന്ത്രിച്ചതോടെ സുപ്രീം കോടതിയില്‍ കേസുമായി പോയിരിന്നു കേരളസര്‍ക്കാര്‍. കേസിനായി ലക്ഷങ്ങളാണ് ചിലവാക്കിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരായ കബില്‍ സിബലിന് നല്‍കിയ വക്കീല്‍ ഫീസിന്റെ (Kapil Sibal fees) കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജനുവരി 12, 25 തീയതികളിലാണ് കപില്‍ സിബല്‍ കേരളത്തിനായി സുപ്രീം കോടതിയില്‍ ഹാജരായത്.

കൂടാതെ 6 കോണ്‍ഫറന്‍സിലും കപില്‍ സിബല്‍ പങ്കെടുത്തു. ഒരു തവണ വാക്കാലുള്ള ഉപദേശവും നല്‍കി. കപില്‍ സിബലിന് വക്കീല്‍ ഫീസായി 75 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 15ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഈ മാസം 4ന് നിയമ സെക്രട്ടറി പണം അനുവദിച്ച് ഉത്തരവിറക്കി.

See also  അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മന്നും അയോധ്യയിലേക്ക്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article