Wednesday, April 2, 2025

കേരളാ ക്രിക്കറ്റ് ലീഗിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിഗ്. തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല വിജയം

Must read

- Advertisement -

കേരളാ ക്രിക്കറ്റ് ലീഗില്‍ ആദ്യമായി കാണികള്‍ക്ക് വിരുന്നൊരുക്കി വെടിക്കെട്ട് ബാറ്റിംഗ്. ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ വിഷ്ണു വിനോദ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ആലപ്പി ടീം മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറില്‍ മറികടന്നാണ് തൃശൂര്‍ ജയം സ്വന്തമാക്കിത്.

തൃശൂരിനായി ഓപ്പണ്‍ ചെയ്ത വിഷ്ണു വിനോദ് 45 പന്തില്‍ നിന്നും 17 സിക്സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ അടിച്ചു കൂട്ടിയത് 139 റണ്‍സായിരുന്നു. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടത്തിനും വിഷ്ണു വിനോദ് അര്‍ഹനായി. 33 പന്തില്‍ നിന്ന് 12 സിക്സും നാലു ഫോറും ഉള്‍പ്പെടെയാണ് സെഞ്ചുറി സ്വന്തമാക്കിയത്. 13 -ാം ഓവറിലെ രണ്ടാം പന്തില്‍ വിഷ്ണുവിനെ ടി കെ അക്ഷയ് ആനന്ദ് ജോസഫിന്റ കൈകളിലെത്തിച്ചപ്പോള്‍ തൃശൂരിന്റെ സ്‌കോര്‍ 180 ലെത്തിയിരുന്നു. വിഷ്ണുവാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടിയ തൃശൂര്‍ ആലപ്പിയെ ബാറ്റിംഗിന് അയച്ചു. ആലപ്പി റിപ്പിള്‍സിന്റെ ഓപ്പണര്‍മാര്‍ തീര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിന്‍ നിശ്ചിത 20 ഓവറില്‍ റിപ്പിള്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില് 181 റണ്‍സ് നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍ – കൃഷ്ണപ്രസാദ് കൂട്ടുകെട്ട് 14 ഓവറില്‍ 123 റണ്‍സ് ആലപ്പിയുടെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ആലപ്പി സ്‌കോര്‍ 17.1 ഓവറില്‍ 150 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ അസ്ഹറുദീനെ നഷ്ടമായി. 53 പന്തില്‍ നിന്ന് ആറു സിക്സറുകളും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 90 റണ്‍സെടുത്ത അസ്ഹറുദീനെ മോനു കൃഷ്ണയുടെ പന്തില്‍ വരുണ്‍ നായനാര്‍ പിടിച്ച് ഡ്രസിംഗ് റൂമിലേക്ക് അയച്ചു. നീല്‍ സണ്ണി( പൂജ്യം), അതുല്‍ ഡയമണ്ട് (20), അക്ഷയ് ചന്ദ്രന്‍ (ഒന്ന്) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍ ആലപ്പിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

See also  ഭാരം കുറയ്ക്കാൻ കഠിന പ്രയത്‌നം നടത്തിയ വിനേഷ് ഫോഗട് ആശുപത്രിയിൽ ,മുടിമുറിച്ചു, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം കഴിഞ്ഞു , ഒടുവിൽ അയോഗ്യത
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article