അരവിന്ദ് കെജ്രിവാളിന് ജാമ്യം, അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

Written by Taniniram

Published on:

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഇനി കെജ്രിവാളിന് ജയില്‍ മോചിതനാകാനാവും. ഇ ഡി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിര്‍ത്തിരുന്നു.

അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്രിവാള്‍ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ. കേസില്‍ ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഇപ്പോള്‍ ജാമ്യം കിട്ടുന്നതോടെ കെജ്രിവാളിന് പുറത്തിറങ്ങാന്‍ കഴിയും. അനന്തകാലം ഒരാളെ ജയിലില്‍ ഇടുന്നത് ശരിയല്ലെന്നും ഈ കേസില്‍ വിചാരണ ഉടനൊന്നും തുങ്ങില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

See also  രാമക്ഷേത്ര ഉദ്ഘാടനത്തിന് കെജ്രിവാളിന് ഇതുവരെ ക്ഷണമില്ല

Leave a Comment