ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ മേജര്‍ രവിയോട് വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവ്. തനിക്കെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2017 ല്‍ എറണാകുളത്ത് നടന്ന ചടങ്ങില്‍ മേജര്‍ രവി സിന്ധു സൂര്യകുമാറിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസ്.
സിന്ധു സൂര്യകുമാറിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മേജര്‍ രവി ഹൈകോടതിയെ സമീപിച്ചത്. കേസ് പൂര്‍ണമായും റദ്ദാക്കണം എന്നായിരുന്നു മേജര്‍ രവിയുടെ ആവശ്യം. ഇത് തള്ളിയാണ് വിചാരണ നേരിടാന്‍ മേജര്‍ രവിയോട് കോടതി നിര്‍ദേശിച്ചത്. ഐപിസി 354, കേരള പോലീസ് ആക്ട് 120 ഒ- പ്രകാരമുള്ള കുറ്റങ്ങളില്‍ മേജര്‍ രവി വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. മുന്‍ സൈനിക ഉദ്യോഗസ്ഥ്യന്‍ എന്ന നിലയില്‍ മേജര്‍ രവി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
സിന്ധു സൂര്യകുമാർ നൽകിയ പരാതിയിൽ മേജർ രവി വിചാരണ കോടതിയിൽ കീഴടങ്ങണം ; ഹൈക്കോടതി

- Advertisement -
- Advertisement -