ഭാരതത്തിന്റെ വീരപുത്രിക്ക് ഗംഭീര സ്വീകരണം ; എല്ലാവർക്കും നന്ദിയെന്ന് നിറകണ്ണുകളോടെ വിനേഷ്

Written by Taniniram

Published on:

ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസില്‍ നിന്ന് ഇന്ത്യയിലെത്തി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്റംഗ് പുനിയയും ചേര്‍ന്നാണ് വിനേഷിനെ സ്വീകരിച്ചത്. കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയും എത്തിയിരുന്നു. വിനേഷ് ഇനി ഡല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമമായ ബലാലിയിലേക്ക് പോകും.

വിനേഷിനെ സ്വീകരിക്കാന്‍ ബലാലി ഒരുങ്ങിക്കഴിഞ്ഞു. നാട്ടുകാര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് മെഡല്‍ ജേതാവിനെപ്പോലെ വിനേഷിനെ സ്വീകരിക്കും. പൊട്ടിക്കരഞ്ഞ വിനേഷിനെ ആശ്വസിപ്പിക്കാന്‍ ഗുസ്തി താരം സാക്ഷി മാലിക്ക് നന്നേ പാടുപെട്ടു.

50 കിലോ ഗുസ്തിയില്‍ വിനേഷ് ഫൈനലില്‍ എത്തിയിരുന്നു. ഫൈനലിന് മുമ്പ് നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം അമിതഭാരമുള്ളതായി കണ്ടെത്തി, അതിനാല്‍ അയോഗ്യയാക്കി. അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ (സിഎഎസ്) അപ്പീല്‍ ചെയ്‌തെങ്കിലും അപേക്ഷ തളളുകയായിരുന്നു.

See also  വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഇന്ന് കോൺഗ്രസിൽ ചേരും.

Related News

Related News

Leave a Comment