Thursday, April 3, 2025

വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്; തീരുമാനം നിശ്ചയം കഴിഞ്ഞ് 5 മാസത്തിന് ശേഷം | Seema Vineeth

Must read

- Advertisement -

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനുമായ സീമ വിനീത് (Seema Vineeth marriage) നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറുന്നു. അഞ്ച് മാസം മുന്‍പായിരുന്നു നിശാന്തുമായുള്ള സീമയുടെ വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങളും വാര്‍ത്തയും സോഷ്യല്‍ മീഡിയിലൂടെയും തനിനിറം വെബ്‌സൈറ്റിലൂടെയും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി സീമ അറിയിച്ചിരിക്കുകയാണ്.

‘തികച്ചും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നും സീമ വ്യക്തമാക്കുന്നു. ”ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിക്കുന്നു. നന്ദി… സീമ വിനീത്’, ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

See also  നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമര ഏക പ്രതി; അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പൊലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article