റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി സന്ദീപ് കൊല്ലപ്പെട്ട സംഭവം; റഷ്യൻ യാത്ര അന്വേഷിക്കാൻ ഉത്തരവിട്ട് തൃശൂർ റൂറൽ എസ്പി

Written by Taniniram

Published on:

തൃശൂര്‍: യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ റഷ്യയില്‍ തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ്(36) മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂര്‍ റൂറല്‍ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തില്‍ നിന്നുള്ള റഷ്യന്‍ യാത്രയെ കുറിച്ചാണ് അന്വേഷിക്കുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷന്‍ വഴിയാണ് കുടുംബം അറിഞ്ഞത്.

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപ് റഷ്യക്ക് പോയത്. സന്ദീപ് റസ്റ്റോറന്റ് ജോലിയ്ക്കാണ് വിദേശത്തേക്ക് പോയതെന്ന് വിവരം. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.

സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
സംഭവത്തില്‍ സഹായം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കര്‍, സുരേഷ്ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

See also  മുഹമ്മദ് റിയാസ് മാധ്യമങ്ങൾക്കെതിരെ…

Related News

Related News

Leave a Comment