കുവൈറ്റിൽ ഭൂചലനം; പിന്നാലെ തുടര്‍ചലനവും…

Written by Web Desk1

Published on:

കുവൈറ്റ് സിറ്റി (Kuwaith City) : കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ കുവൈറ്റില്‍ ബുധനാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കുവൈറ്റ് നാഷണല്‍ സീസ്മിക് നെറ്റ് വര്‍ക്ക് ഫോർ സയന്‍റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിച്ചു.

കുവൈത്ത് പ്രാദേശിക സമയം വൈകിട്ട് 4.46നാണ് ഭൂമിക്കടിയില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. ഇതിന് ശേഷം വൈകിട്ട് 6.33ന് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

See also  കുവൈറ്റിലെ ഏറ്റവും വലിയ തീപിടിത്തത്തിന് കാരണക്കാരി പ്രതികാരദാഹിയായ നസ്ര…

Leave a Comment