ഇന്ന് കർക്കിടക വാവ്, പിതൃ സ്മരണയിൽ ബലിതർപ്പണം

Written by Taniniram

Published on:

തിരുവനന്തപുരം: പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ്. പുലര്‍ച്ചെ രണ്ട് മുതല്‍ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ബലിതര്‍പ്പണത്തിനെത്തി. ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്നാനക്കടവുകളില്‍ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കി. അപകടസാദ്ധ്യതയുള്ള കടവുകളില്‍ ഫയര്‍ ഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉറപ്പാക്കി.വാവുബലി ചടങ്ങുകള്‍ക്ക് തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ ശിവക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, കഠിനംകുളം ക്ഷേത്രം എന്നിവിടങ്ങളിലായി 500 ദേവസ്വം ജീവനക്കാരെയും 600 താത്കാലിക ജീവനക്കാരെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡ്യൂട്ടിക്ക് നിയമിച്ചു. 260 പുരോഹിതന്‍മാരാണ് ഈ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

See also  ക്യാമറയുള്ള കാര്യം മറന്നു , ബിഗ്‌ബോസ് ഒടിടിയിൽ സ്വകാര്യ നിമിഷങ്ങളുമായി മത്സരാർഥികൾ ; വൻ വിവാദം

Leave a Comment