Wednesday, May 21, 2025

പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു; റിയാലിറ്റി ഷോകളിൽ സജീവ സാന്നിധ്യം

Must read

- Advertisement -


പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്‌. (Guitarist Jose Thomas).ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

എംജി ശ്രീകുമാർ, സുജാത മോഹൻ കെ എസ് ചിത്ര, ശരത്, എസ് ജാനകി തുടങ്ങ്യ പ്രമുഖ ഗായകർക്കൊപ്പം പ്രവർത്തിച്ച ജോസ് ഇന്നത്തെ തലമുറയ്‌ക്കൊപ്പവും മുൻ തലമുറയ്‌ക്കൊപ്പവും റിയാലിറ്റി ഷോകളിൽ സജീവസാന്നിദ്ധ്യമായിരുന്നു.

പ്രിയ സുഹൃത്തും അനുഗ്രഹീത കലാകാരനുമായ എന്റെ പ്രിയപ്പെട്ട ജോസിന് കണ്ണീരിൽ കുതിർന്ന പ്രണാമം- എന്നാണ് മ്യൂസിക് ഡയറക്ടർ ശരത് കുറച്ചത്. വിശ്വസിക്കാൻ പറ്റുന്നില്ല സഹോദര ഈ വിടപറയൽ. ആദരാജ്ഞലികൾ എന്നായിരുന്നു എംജി ശ്രീകുമാർ കുറിച്ചത്. ഒട്ടുമിക്ക റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് അടുത്തറിയാം ജോസ് തോമസിനെ അദ്ദേഹത്തിന്റെ വയലിൻ വായനയ്ക്ക് നിറഞ്ഞ കയ്യടിയാണ് മിക്ക വേദികളും നല്കയിട്ടുള്ളതും.

See also  സിഎംആർഎൽ കേസ്: വിധി ഇന്ന്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article