കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്നയെ ചോദ്യം ചെയ്ത് ഇ.ഡി; HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു

Written by Taniniram

Published on:

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന HPZ ടോക്കണ്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്. ഇതിനായി ഗുവാഹത്തിയിലെ ഇ.ഡി ഓഫീസില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു.

ബിറ്റ്കോയിന്റെയും ക്രിപ്റ്റോ കറന്‍സിയുടേയും പേരില്‍ നിരവധി നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയില്‍ നടി പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം സോണല്‍ ഓഫീസില്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഓണ്‍ലൈന്‍ ആപ്പായ HPZ ടോക്കണ്‍ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രമോഷന്‍ നടത്തിയെന്നാണ് നടി തമന്നയ്‌ക്കെതിരായ ആരോപണം.

ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു. ചോദ്യം ചെയ്യാനായി താരത്തിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ജോലി തിരക്കിനെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

See also  തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം  മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

Related News

Related News

Leave a Comment