യമനിൽ വധശിക്ഷ കാത്ത് നിൽക്കുന്ന നിമിഷപ്രിയയുടെ മോചനം വഴിമുട്ടുന്നു…

Written by Web Desk1

Published on:

കൊച്ചി (Kochi) : യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ ബ്ലഡ് മണി നൽകി വധശിക്ഷയിൽ നിന്നും ഇളവ് നേടാനുള്ള നിമിഷപ്രിയയുടെ ശ്രമങ്ങൾ വഴിമുട്ടുന്നു. നിമിഷപ്രിയക്ക് ഇളവ് നല്കാൻ കൊല്ലപെട്ടയാളുടെ സഹോദരനും സഹോദരിയും തയ്യാറാകുന്നില്ലെന്നാണ് ലഭ്യമായ വിവരം. ഇത് കൂടാതെ ഗോത്രത്തലവന്മാരും സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏപ്രിൽ 20ന് യെമനിലെത്തിയ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് ഇതുവരെയായി ഒരു തവണ മാത്രമാണ് നിമിഷപ്രിയയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിന്റെ വസതിയിലാണ് ഇപ്പോൾ പ്രേമകുമാരി കഴിയുന്നത്.

നിമിഷപ്രിയയുടെ മോചനത്തിന് 40,000 ഡോളർ വേണ്ടിവരുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് പൊതുജനങ്ങളിൽനിന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചെടുത്ത 20,000 ഡോളർ കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ ഗോത്ര തലവന്മാർ കൂടുതൽ പണം ആവശ്യപ്പെടുന്നുവെന്നാണ് വിവരം.

ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ വ്യവസ്ഥാപിത സർക്കാരില്ലാത്തതിനാൽ നയതന്ത്രനീക്കങ്ങൾക്ക് പരിമിതികളേറെയാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ സർക്കാരിനും നേരിട്ട് ഇടപെടാൻ കഴിയുന്നില്ല.
2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.

See also  ബിജെപി എംപിമാർ ജയിച്ചാൽ സഹകരണ മേഖലയിൽ അഴിമതി ഇല്ലാതാക്കും: രാജനാഥ് സിംഗ്

Related News

Related News

Leave a Comment