ചെക്ക് ക്ലീയറിങ്ങിനു ഇനി മണിക്കൂറുകൾ മതി ; യുപിഐ പേയ്‌മെന്റിനായി രണ്ടു പേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം ..മാറ്റങ്ങൾ ഇങ്ങനെ

Written by Taniniram

Published on:

ബാങ്കുകളില്‍ ചെക്ക് പണമാക്കാന്‍ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പണനയ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഓരോ ബാച്ചുകളായാണ് ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നത്. അതിന് ഒരു ദിവസം മുതല്‍ രണ്ട് ദിവസംവരെ ഇപ്പോള്‍ വേണ്ടിവരുന്നുണ്ട്. ഇനിയത് തത്സമയത്തിലേക്ക് മാറും. ഇതോടെ ചെക്കിലെ പണം അക്കൗണ്ടിലെത്താന്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മതിയാകും.

യുപിഐ പേയ്മെന്റുകള്‍ക്ക് ഒരാള്‍ക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്കില്‍നിന്ന് പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താന്‍ അനുവദിക്കുന്ന സംവിധാനമാണിത്. ഒരേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് പണമിടപാട് നടത്താന്‍ അനുവദിക്കുന്ന നടപടി ഡിജിറ്റല്‍ പേയ്‌മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതല്‍ ആഴത്തിലാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്‍നിന് അഞ്ച് ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു

See also  ലഡാക്കില്‍ സൈന്യത്തിന്റെ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ട് JCO ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Related News

Related News

Leave a Comment